Latest NewsNational

മഹാകുംഭമേള ഇന്ന് സമാപിക്കും; 64 കോടിയോളം പേര്‍ മേളയ്ക്ക് എത്തിയെന്ന് കണക്കുകള്‍

അടിമാലി ഃഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് സമാപനമാകുക. 64 കോടിയോളം പേര്‍ ഇത്തവണ കുംഭമേളക്ക് എത്തിയെന്നാണ് കണക്കുകള്‍. പൊതു ജനങ്ങള്‍ക്കുള്ള പ്രത്യേക ദിനമായ ഇന്ന് 2 കോടി തീര്‍ത്ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ തന്നെ അമൃത സ്‌നാനം ആരംഭിച്ചു. മഹാകുംഭമേള വെറുമൊരു മതസമ്മേളനം മാത്രമല്ല, ഹിന്ദു ഐക്യത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിതനാഥ് പറഞ്ഞു. അമൃത സ്‌നാനം ചെയ്യാനായി തിങ്കളാഴ്ച മുതല്‍ ജനങ്ങള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ, ഗതാഗതം തുടങ്ങിയ മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!