KeralaLatest NewsLocal news
യുവതിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ പിടിയില്‍

മൂന്നാര്‍: യുവതിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സ്ഥാപന ഉടമ പിടിയിലായി. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ ഗണേഷ് കുമാറിനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച ഇയാള്‍, ഈയിടെ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് നഗ്‌ന വിഡിയോ പ്രതി ശ്രുതവരന് അയച്ചുകൊടുത്തെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നു യുവതിയുടെ വിവാഹം മുടങ്ങുകയും ചെയ്തു. ഈ സംഭവത്തിലാണ് മൂന്നാര്‍ എസ്എച്ച്ഒ രാജന്‍ കെ.അരമനയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.