
അടിമാലി: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നു. പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കായി വിശ്വാസികളുടെ വലിയ തിരക്കനുഭവപ്പെട്ടു. ചടങ്ങുകള്‍ക്കായി ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തി കാര്‍മ്മികത്വം വഹിച്ചു.
രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കെത്തിയവരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.ചടങ്ങുകള്‍ക്ക് ശേഷം പ്രഭാത ഭക്ഷണവും ക്രമീകരിച്ചിരുന്നു. അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ നടന്നു വന്നിരുന്ന ശിവരാത്രി ആഘോഷവും സമാപിച്ചു. ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ അടിമാലി മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.