KeralaLatest NewsLocal news
ദേവികുളം സാഹസിക അക്കാദമിയെ ദേശിയതലത്തിലുള്ള സാഹസിക അക്കാദമിയായി വളര്‍ത്തുക ലക്ഷ്യം; മന്ത്രി സജി ചെറിയാന്‍

മൂന്നാര്‍: ദേവികുളം സാഹസിക അക്കാദമിയെ ദേശിയതലത്തിലുള്ള സാഹസികഅക്കാദമിയായി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാനത്ത് അഡ്വഞ്ചര്‍ ടൂറിസവും സിനിമ ടൂറിസവും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സാഹസികമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വേണ്ടുന്ന പരിശീലനം ചെറുപ്പകാര്‍ക്ക് ആവശ്യമാണ്. യുവജനതക്ക് സാഹസിക രംഗത്ത് സ്വന്തമായി പരിശീലനം നേടാനുള്ള സംവിധാനങ്ങളുടെ കുറവുണ്ടെന്നും മന്ത്രി ദേവികുളത്ത് പറഞ്ഞു.