
അടിമാലി: സംസ്ഥാന സമ്മേളനത്തിനും ജില്ലാ സമ്മേളനത്തിനും മുന്നോടിയായിട്ടാണ് ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്റെ ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്നത്. സംഘടനയുടെ അടിമാലി ഏരിയക്ക് കീഴില്‍ വരുന്ന 3 യൂണിറ്റുകളുടെയും സമ്മേളനം പൂര്‍ത്തീകരിച്ച ശേഷമാണ് അടിമാലി ഏരിയാ സമ്മേളനം നടന്നത്. സംഘടനാ ജില്ലാ ജോയിന്റ് സെക്രട്ടറി ലിസമ്മ കുരുവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. അടിമാലി വ്യാപാര ഭവനിലായിരുന്നു സമ്മേളനം നടന്നത്. ഏരിയാ പ്രസിഡന്റ് കെ വി ഉതുപ്പ് അധ്യക്ഷത വഹിച്ചു.കെ എന്‍ വത്സല, ആതിര പി രാജേന്ദ്രന്‍, മാത്യു ഉലഹന്നാന്‍, കുമാരി കെ എന്‍, ഷീജ സിബി, സരസ്വതി, സുധര്‍മ്മ കുമാരി എന്നിവര്‍ സംസാരിച്ചു.