ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ വിമര്‍ശനവുമായി മൂന്നാറിലെ ഒരു വിഭാഗം ടാക്സി തൊഴിലാളികള്‍ രംഗത്ത്

മൂന്നാര്‍: ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനത്തിനായി മൂന്നാറിലെത്തിയ ഗതാഗതവകുപ്പ് മന്ത്രിക്ക് നേരെ മൂന്നാറിലെ ഒരു വിഭാഗം ടാക്സി തൊഴിലാളികള്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് മൂന്നാറിലെ നിരത്തുകളില്‍ വാഹന പരിശോധന കര്‍ശനമാക്കുകയും നിയമലംഘനങ്ങള്‍ക്ക് ഇതിനോടകം വലിയ തുക പിഴ ഈടാക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ പ്രഖ്യാപന പ്രകാരം പുതിയ സൈറ്റ് സീന്‍ സര്‍വ്വീസുകളും മൂന്നാറില്‍ സര്‍വ്വീസാരംഭിച്ചു. ഈ ഘട്ടത്തിലാണ് മന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മൂന്നാറിലെ ഒരു വിഭാഗം ടാക്സി തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുള്ളത്. ഒരു മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അവകാശമുണ്ടെന്നും അതിന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് ടാക്സി തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും ടാക്സി തൊഴിലാളി പ്രതിനിധികള്‍ ആരോപിച്ചു. ടാക്സി തൊഴിലാളികള്‍ മൂന്നാറിന്റെ വികസനത്തിനെതിരല്ല. ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറിലെ റോഡില്‍ സുരക്ഷിതമല്ല. പുതിയതായി കെ എസ് ആര് ടി സി മൂന്നാറില്‍ സൈറ്റ് സീന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചത് എം എല്‍ എയുടെ കൂടെ അറിവോടെയാണോയെന്ന് തങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ടെന്നും തൊഴിലാളി പ്രതിനിധി സുമേഷ് മൂന്നാറില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.