മഹിളാ സാഹസ് കേരള യാത്ര നാളെ മുതല്‍ ദേവികുളം താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തും

മൂന്നാര്‍: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്ര നാളെ മുതല്‍ ദേവികുളം താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തും. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ 1474 കേന്ദ്രങ്ങളിലൂടെയാണ് മഹിളാ സാഹസ് കേരള യാത്ര പര്യടനം നടത്തുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ജനുവരി നാലിന് കാസര്‍ഗോഡ് നിന്നും ഫ്ളാഗ് ഓഫ് ചെയ്തായിരുന്നു യാത്ര പര്യടനം ആരംഭിച്ചത്. യാത്ര നാളെ മുതല്‍ ദേവികുളം താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തും.
യാത്രക്ക് സ്വീകരണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയതായി കോണ്‍ഗ്രസ് നേതൃത്വം മൂന്നാറില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളില്‍ മഹിളാ സാഹസ് കേരള യാത്ര ദേവികുളം താലൂക്കില്‍ പര്യടനം നടത്തും. ജനുവരി നാല് മുതല്‍ സെപ്തംബര്‍ 30 വരെയാണ് മഹിളാ സാഹസ് കേരള യാത്ര സംസ്ഥാനത്ത് പര്യടനം തുടരുക. ഇതിനോടകം യാത്രക്ക് ഇടുക്കിയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി കഴിഞ്ഞു.