KeralaLatest NewsLocal newsSports

രാജാക്കാടിനെ ആവേശത്തിലാഴ്ത്തിയ വോളിബോൾ മാമാങ്കത്തിന് തിരശീല വീണു

രാജാക്കാട് : മുല്ലക്കാനം സാൻജോ കോളേജിൽ നടന്നു വന്നിരുന്ന സാൻജോ വോളി 2k25 നു ആവേശകരമായ സ്വികരണമാണ് കായിക പ്രേമികൾ നൽകിയത്. ദിവസങ്ങളായി നടന്നു വന്നിരുന്ന വോളി ബോൾ മാമാങ്കത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രമുഖ ടീമുകൾ മാറ്റുരച്ചു .കുടിയേറ്റ കാലം മുതൽ മലയോരജനത നെഞ്ചോട് ചേർത്ത കായിക വികാരമാണ് കൈപന്തുകളി. ഇന്നും ആ വീര്യം ചോരാതെ കാത്ത് സൂക്ഷിക്കുകയാണ് ഇടുക്കിയുടെ കാർഷിക ജനത.കൈപന്തുകളിയോടുള്ള ആവേശം നഷ്‌ടപ്പെടാതെ വിവിധ ക്ലബ്ബുകളും സംഘടനകളും ഇരിക്കുന്ന വാശിയേറിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഇതിൻ്റെ ഭാഗമായിട്ടാണ് എസ് ഐ എസ് ടി സഭ വൈദികനായ ഫാ.എബിൻ കുഴിമുള്ളിൻ്റെ മരണാർത്ഥം രാജാക്കാട് സാൻജോ കോളേജിൻ്റെ നേതൃത്വത്തിൽ സാൻജോ വോളി 2k25 സംഘടിപ്പിച്ച കായിക പ്രേമികൾക്ക് ആവേശം പകർന്നു മൂന്നു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ എട്ടോളം പ്രമുഖ ടീമുകളും പ്രാദേശിക ടീമുകളും പങ്കെടുത്തു.ദൂര ദേശങ്ങളിൽ നിന്നും മികച്ച കായികതാരങ്ങളെ കളത്തിൽ ഇറക്കിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് ഫാ.എബിൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി നടത്തപ്പെട്ട മൂന്നാമത് വോളിബോൾ മത്സരത്തിൽ കോഴിക്കോട് ലിസകോളേജ് ജേതാക്കളായി. തിരുപ്പൂർ ആർസൻ അമേരിക്ക ടീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.

പ്രാദേശിക ടീമുകളുടെ മത്സരത്തിൽ ചേറ്റുകുഴി സിക്സസ് ഒന്നാം സ്ഥാനവും,പ്രകാശ് സിക്സസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇരുവിഭാഗങ്ങളുമായി 16 ടീമുകളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.സ്ത്രീകളും കുട്ടികളുമടക്കം നിരവധി വോളിബോൾ പ്രേമികൾ മത്സരം കാണാനെത്തി.

സമാപനസമ്മേളനം സി എസ് ടി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ജിജോ ജെയിംസ്ഇണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ബൈസൺവാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയിച്ചൻ കുന്നേൽ, ടൂർണമെൻ്റ് കമ്മിറ്റി കമ്മിറ്റി ഫാ.ജോബിൻ പേണാട്ടുകുന്നേൽ, കൺവീനർബോസ് തകിടിയേൽ,കോഡിനേറ്റർ സിബി പൊട്ടംപ്ലാക്കൽ,ബർസാർ ഫാ.അരുൺകോയിക്കാട്ടുചിറ,വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ജോസ്മി,കോളേജ് ഏരിയ ലിൻസോ ജോണി, പഞ്ചായത്തംഗങ്ങളായ ബെന്നി പാലക്കാട്ട്, പുഷ്പലത സോമൻ, തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!