KeralaLatest NewsWorld

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ കണ്ടെത്തി; സുരക്ഷിതൻ

വടക്കെ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ സുരക്ഷിതൻ. ഷെയ്ക് ഹസൻ ഖാനെയും ,ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാനെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ ശശി തരൂർ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസൻ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപിൽ രക്ഷാദൗത്യം ദുഷ്കരമായിരുന്നു. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാർത്തകളിൽ ഇടം പിടിച്ച ഷെയ്ക് ഹസൻ ഖാൻ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫീസറാണ്.

സാധാരണമായി ഇത്തരത്തിലുള്ള കൊടുങ്കാറ്റ് മൗണ്ട് ഡെമനാലിയിൽ ഉണ്ടാകാറില്ല. കഴിഞ്ഞദിവസം സാറ്റലൈറ്റ് ഫോണിൽ നിന്ന് ട്വന്റിഫോറിനെ ബന്ധപ്പെട്ടാണ് താൻ കുടുങ്ങിയ വിവരം ഷെയ്ഖ് ഹസൻ ഖാൻ അറിയിച്ചത്. ഷെയ്ഖ് ഹസൻ ഖാനെ സുരക്ഷിതമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!