Latest News

ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: കരട് വിജ്ഞാപനമായി

ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ നിയോജകമണ്ഡലങ്ങൾ പുനർവിഭജിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ചു. കരട് വിജ്ഞാപനം അതത് ബ്ലോക്ക് പഞ്ചായത്തുകളിലും, അതിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലും, ജില്ലാ കളക്ടറേറ്റിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിലും കൂടാതെ https://www.delimitation.lsgkerala.gov.in എന്ന വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാർട്ടികൾക്കും കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾക്കും കരട് വിജ്ഞാപനത്തിൻ്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി.എസ്. ടിയും തുക ഈടാക്കി നൽകും.

2025 ജൂൺ 7 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ഡീലിമിറ്റേഷൻ കമ്മീഷൻ്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ: 0471-2335030. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്നതും യുക്തമെന്നു കാണുന്ന പക്ഷം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തുന്ന സമയത്തും സ്ഥലത്തും വച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകിയ വ്യക്തികളെ ഡീലിമിറ്റേഷൻ കമ്മീഷൻ നേരിട്ട് കേൾക്കും. തൽസമയം പ്രസ്തുത വ്യക്തികൾക്ക് നേരിട്ട് ഹാജരായി വിവരങ്ങൾ നൽകാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!