
മൂന്നാര്‍: മൂന്നാറിന്റെ വഴിയോരങ്ങളില്‍ അഴക് വിരിയിച്ച് നില്‍ക്കുന്ന നീലവാക മരങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പച്ചവിരിച്ചുകിടക്കുന്ന തെയിലക്കാടുകള്‍ക്കിയില്‍ നിലവസന്തം തീര്‍ക്കുകയാണ് ജക്രാന്ത. പാതയോരങ്ങളിലാകെ നീലവാക പൂക്കള്‍ പൂത്തുലുഞ്ഞ് നില്‍ക്കുന്നു. ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍ മൂന്നാറിന്റെ ഭംഗിയുള്ള കാഴ്ച്ചകളില്‍ ഒന്നാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ജക്രാന്ത മരങ്ങള്‍ നട്ടുപിടിപ്പത്. റോഡരികില്‍ കൂട്ടമായി പൂത്തുലഞ്ഞു നില്‍ക്കുന്ന ജക്രാന്തകള്‍ കാണുവാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്. പച്ചപ്പിന് നടുവിലെ നീല വസന്തം കാഴ്ച്ചക്കേറെ ഭംഗി നല്‍കുന്നതാണ്. പാതയോരങ്ങളും ഉദ്യോനങ്ങളുമൊക്കെ മോടി പിടിപ്പിക്കുവാന്‍ വിദേശ രാജ്യങ്ങളിലും നീല വാകകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. ജക്രാന്തയുടെ ശാസ്ത്രനാമം മിമോസിഫോളിയ എന്നതാണ്. എന്തായാലും മധ്യവേനല്‍ അവധിക്കാലത്ത് മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് നീല വാകകള്‍ കൂടുതല്‍ മനോഹര കാഴ്ച്ചകള്‍ സമ്മാനിക്കും.