
മൂന്നാര്‍: ദേവികുളം സബ് കളക്ടറായിരുന്ന വി എം ജയകൃഷ്ണന്‍ പടിയിറങ്ങി. സപ്ലൈകോ എം ഡിയായിട്ടാണ് വി എം ജയകൃഷ്ണന്‍ സ്ഥലം മാറിപോകുന്നത്. 2023 ഡിസംബറിലാണ് വി എം ജയകൃഷ്ണന്‍ ദേവികുളം സബ് കളക്ടറായി ചുമതലയേല്‍ക്കുന്നത്. കയ്യേറ്റങ്ങളും പട്ടയ വിവാദങ്ങളും നിറഞ്ഞ് നില്‍ക്കുന്ന ദേവികുളത്ത് സബ് കളക്ടറായി ചുമതലയേറ്റത് മുതല്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വലിയ പ്രാധാന്യം നല്‍കി വി എം ജയകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.
ഒപ്പം കയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് നിലപാടെടുക്കുകയും ചെയ്തു. ഏറെ കാലമായി വിവാദമായി നില്‍ക്കുന്ന വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയം റവന്യൂ മന്ത്രി നേരിട്ടെത്തി ഉത്തരവാദിത്വം ഏല്‍പ്പിച്ചത് മുതലുള്ള പതിനഞ്ച് ദിവസം കൊണ്ട് ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കി.ഒരേ സമയം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും കയ്യേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും തന്റെ അധികാര പരിധിക്കുള്ളിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്ത ശേഷമാണ് വി എം ജയകൃഷ്ണന്‍ ദേവികുളം സബ് കളക്ടര്‍ ഓഫീസിന്റെ പടിയിറങ്ങുന്നത്.