
മൂന്നാർ: റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വട്ടവടയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെയാണ് ഹര്‍ത്താല്‍. ആദ്യമണിക്കൂറില്‍ വട്ടവടയില്‍ വാഹനഗതാഗതം നടക്കുന്നില്ല. കട കമ്പോളങ്ങള്‍ എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഹർത്താൽ അനുകൂലികള്‍ വട്ടവടയിലേക്കുള്ള റോഡില്‍ കൊടിയും മറ്റു സാധന സാമഗ്രികളും നിരത്തി ഗതാഗതം തടഞ്ഞിട്ടുണ്ട്.