മാങ്കുളം സായ് ഗാര്ഡന് ഹില്‍സ് പബ്ലിക്ക് സ്കൂളിന്റെ സി ബി എസ് ഇ അഫിലിയേഷന് പ്രഖ്യാപനവും വാര്‍ഷിക ആഘോഷവും നാളെ

മാങ്കുളം: മാങ്കുളം സായ് ഗാര്ഡന് ഹില്‍സ് പബ്ലിക്ക് സ്കൂളിന്റെ സി ബി എസ് ഇ അഫിലിയേഷന് പ്രഖ്യാപനവും വാര്‍ഷിക ആഘോഷവും നാളെ നടക്കും. നാളെ വൈകിട്ട് 4.30ന് നടക്കുന്ന പരിപാടി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. സായ് ജനറല്‍ സെക്രട്ടറി അഡ്വ. രാജു എം കോശി അധ്യക്ഷത വഹിക്കും. അഡ്വ. എ രാജ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി സി ബി എസ് ഇ സഹോദയയുടെ അംഗത്വം വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ഫാ. രാജേഷ് തോലാനിക്കല്‍ നിന്നും ഗാര്ഡന് ഹില്‍സ് പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജിലി ഗ്രേസ് ജോര്‍ജ്ജ് ഏറ്റുവാങ്ങും. ടെലിവിഷന്‍ താരം ബിനു അടിമാലി മുഖ്യഅതിഥിയാകും.
മാങ്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദ്, വൈസ് പ്രസിഡന്റ് അനില്‍ ആന്റണി കോലോത്ത്, ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പ്രവീണ്‍ ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, മാങ്കുളം ഫെറോന പള്ളി വികാരി റവ. ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍, പി ടി എ പ്രസിഡന്റ് റോബിന് തെള്ളിയാങ്കല്‍ എന്നിവര്‍ സംബന്ധിക്കും. ആഘോഷങ്ങളുടെ ഭാഗമായി ബിനു അടിമാലിയുടെ നേതൃത്വത്തില്‍ ചിരി അരങ്ങും നടക്കും.