അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു . നിറക്കൂട്ട് 2025 എന്ന പേരിലായിരുന്നു കലോത്സവം നടന്നത്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ സര്ഗ്ഗശേഷികള് പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്കൂളില്‍ വച്ചായിരുന്നു കലോത്സവം നടന്നത്. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കിയത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രാജേഷ് കലോത്സവം ഫ്ളാഗ് ഓഫ് ചെയ്തു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ക്കായിരുന്നു കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരനൊരുക്കിയിരുന്നത്. പഞ്ചായത്ത് തല വിജയികളായവരാണ് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മാറ്റുരച്ചത്. പരിപാടിയുടെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കൃഷ്ണമൂര്‍ത്തി, മിനി ലാലു, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.