KeralaLatest NewsLocal news
ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ കെ മണിക്ക് മൂന്നാറില്‍ സ്വീകരണം

മൂന്നാര്‍: ഐ എന്‍ ടി യു സി യുടെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ എം എല്‍ എ എ കെ മണിക്ക് മൂന്നാറില്‍ സ്വീകരണം നല്‍കി. സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മൂന്നാര്‍ സൊസൈറ്റി ഹാളിലായിരുന്നു സ്വീകരണമൊരുക്കിയത്. സ്വീകരണ ചടങ്ങ് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് രാജാ മദുകരന്‍ ഉദ്ഘാടനം ചെയ്തു.
ഡി സി സി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി മേഖലാ പ്രസിഡന്റ് ഡി കുമാര്‍, കോണ്‍ഗ്രസ് മൂന്നാര്‍ ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാര്‍, ബാബു പി കുര്യാക്കോസ്, രാജു ബേബി, ആര്‍ കറുപ്പസാമി, പി ജയരാജ്, സി നെല്‍സണ്‍, സ്റ്റാഫ് യൂണിയന്‍ അംഗങ്ങള്‍, ഗ്രൂപ്പ് സെക്രട്ടറിമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.