ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി റാലിയും ഫ്‌ളാഷ് മോബും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

അടിമാലി: ക്യാന്‍സര്‍ പ്രതിരോധം ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം എന്ന ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 30 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളെയും സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവയുടെ സ്‌ക്രീനിംഗില്‍ പങ്കാളികളാക്കുക രോഗം ഉണ്ടോ ഇല്ലയെയെന്ന് തിരിച്ചറിയുകയാണ് ക്യാമ്പയിന്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി വെള്ളത്തൂവല്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ റാലിയും ഫ്‌ളാഷ് മോബും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി നിര്‍വ്വഹിച്ചു.
തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ വനിതാ ജിവനക്കാര്‍, അധ്യാപകര്‍ എന്നിവരെയെല്ലാം ക്യാമ്പയിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ജയന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസറി പരീക്കുട്ടി,മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു തോമസ്,മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിന്‍സി ജെ എസ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഞ്ജലി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.