
146.67 കോടി രൂപ മുടക്കി നിർമിച്ച ചെമ്മണ്ണാർ-ഗ്യാ പ് റോഡിൽ രാജാക്കാട് ടൗണിന് സമീപം കളിക്കൽ പടിയിൽ റോഡ് ഇടിഞ്ഞു താഴ്ന്നിട്ട് മാസങ്ങളാ യെങ്കിലും അറ്റകുറ്റപ്പണികൾ നട ത്താതെ അധികൃതർ അവഗണി ക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാ ണ് ഈ റോഡിലെ കളീയ്ക്കൽ പടി ഭാഗത്ത് ക്രാഷ് ഗാർഡ് ബാരിയർ ഉൾപ്പെടെ 30 അടി താഴ്ചയിലുള്ള പാടത്തേക്ക് ഇടിഞ്ഞു താഴ്ന്നത്. ചെമ്മണ്ണാർ-ഗ്യാപ് റോഡ് വീതി കുട്ടി പുനർനിർമിച്ച് 6 മാസം തിക യും മുൻപായിരുന്നു റോഡ് ഇടി ഞ്ഞത്. എന്നാൽ അതിനുശേഷം ഇതുവരെ ഇടിഞ്ഞ ഭാഗം പുനർ നിർമിക്കാനോ, സംരക്ഷണ ഭി ത്തി നിർമിക്കാനോ അധികൃതർ തയാറായിട്ടില്ല.
ശക്തമായ മഴ ലഭിച്ചാൽ റോഡിന്റെ അപകടാവസ്ഥയിലായ ബാക്കി ഭാഗം കുടി ഇടിയുമെന്നാണ് നാട്ടുകാർ പറയുന്നത്. രാജാകാട് നിന്ന് എറണാകുളം, കോട്ട യം, മുന്നാർ ഭാഗത്തേക്കും തിരി ച്ചും യാത്രാ ബസുകളുൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കു ന്ന റോഡാണിത്. വിവിധ വിദ്യാ ഭ്യാസ സ്ഥാപനങ്ങളുടെ വാഹന ങ്ങളും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. എന്നാൽ അപകട ഭീഷണിയുയർത്തുന്ന ഭാഗത്ത് റി ബൺ കെട്ടിത്തിരിച്ചതു മാത്രമാ ണ് അധികൃതർ സ്വീകരിച്ച നടപടി
റോഡ് നിർമിച്ച കരാറുകാരുടെ ഉത്തരവാദിത്തമാണ് അപകട ഭീ ഷണിയുയർത്തുന്ന ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കേണ്ട ത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ സമ്മർദം ചെലുത്തുന്നില്ലെന്ന് ആരോപണ മുണ്ട്.