KeralaLatest NewsNational
‘രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സ്വരൂപിക്കൽ’; SDPI ഓഫീസുകളിൽ റെയ്ഡ്

എസ്ഡിപിഐ ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി ഇ.ഡി റെയ്ഡ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച പണം എസ്ഡിപിഐക്ക് കൈമാറിയെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. കോഴിക്കോടും തിരുവനന്തപുരത്തും മലപ്പുറത്തും റെയ്ഡ് നടക്കുന്നു. പോപ്പുലർ ഫ്രണ്ട് കേഡർമാർ സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റുട്ട്മാറ്റാൻ ശ്രമിച്ചുവെന്ന് ഇഡി.
ഹവാലയടക്കമുള്ള മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചുവെന്ന് ഇഡിയുടെ കണ്ടെത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു. ഹജ്ജ് തീർത്ഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചു. നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകൾ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തിയെന്ന് ഇഡി