
അടിമാലി: കാസര്‍ഗോഡ് നടന്ന സംസ്ഥാന അമച്ചര്‍ തായ്ക്കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സബ്ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ദേവപ്രിയന്‍ സിജുവിനെയും ദേവപ്രിയന്റെ പരിശീലകനും അടിമാലി മച്ചിപ്ലാവ് റൗണ്ട് ടു അക്കാദമിയിലെ ട്രെയിനറുമായ രാജേഷ് റ്റി ആറിനെയും യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി ആദരിച്ചു. മച്ചിപ്ലാവ് സ്‌കൂള്‍പ്പടിയില്‍ നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലന്‍ നിഥിന്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം പോള്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിന്‍സ് ഏലിയാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗീസ്, വാര്‍ഡ് പ്രസിഡന്റ് ഏലിയാസ് തേലക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കന്മാരായ ജോവിസ് വെളിയത്ത്, പി വി ജോര്‍ജുകുട്ടി, ടി എസ് ഏലിയാസ്, എം പി വര്‍ഗീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നവംബര്‍ 25ന് ഹരിയാനയില്‍ വച്ച് നടക്കുന്ന നാഷണല്‍ തായ്‌ക്കോണ്ടോ മീറ്റിലും കേരളത്തെ പ്രതിനിധീകരിച്ച് ദേവപ്രിയന്‍ മത്സരിക്കും.