വിദേശപഠനത്തിനൊരു വഴികാട്ടി; go abrod overseas studies അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

അടിമാലി: go abrod overseas studies അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദേശ പഠനം എന്ന അടിമാലിക്കാരുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം അടിമാലിയില്‍ തുറന്നിട്ടുള്ളത്. അടിമാലി കൊറ്റാഞ്ചേരി ടവറിലാണ് സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഫാ. എല്‍ദോസ് കുറ്റപ്പാല കോര്‍എപ്പിസ്ക്കോപ്പ, ഫാ. മത്തായി കുളങ്ങരക്കുടി, ഫാ. എല്‍ദോസ് പുളിഞ്ചോട്ടില്‍, ഫാ. എല്‍ദോസ് ആര്യപ്പിള്ളില്‍, ഫാ. ജോണ്‍ മാര്‍ക്കോസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. go abrod overseas studiesന്റെ ഡയറക്ടര്‍മാരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. ഉന്നത നിലവാരമുള്ള വിദേശ പഠനം ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളില്‍ സാധ്യമാക്കുന്നതോടൊപ്പം പരിചയ സമ്പന്നരായ വ്യക്തികളുടെ സേവനവും go abrod overseas studiesലൂടെ ലഭ്യമാകും.