Education and careerKeralaLatest NewsLocal news

മാങ്കുളം S. A. I ഗാർഡൻ ഹിൽസ് പബ്ലിക് സ്കൂളിന്റെ വാർഷികം ആഘോഷിച്ചു

മാങ്കുളം : S. A. I ഗാർഡൻ ഹിൽസ് പബ്ലിക് സ്കൂളിന്റെ CBSE പ്രഖ്യാപനവും വാർഷികാഘോഷവും നടന്നു. ഉച്ച കഴിഞ്ഞു ആരംഭിച്ച പൊതു സമ്മേളനം ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്റ്റേവേർഡ്‌സ് അസോസിയേഷൻ ഇൻ ഇന്ത്യ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രാജു എം . കോശി അധ്യക്ഷൻ ആയിരുന്നു. ദേവികുളം എം എൽ എ അഡ്വക്കേറ്റ് എ രാജ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ചലച്ചിത്ര -ടെലിവിഷൻ താരം ബിനു അടിമാലി മുഖ്യ അതിഥി ആയിരുന്നു.

മാങ്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത ആനന്ദ്, ബ്ലോക്ക്‌ മെമ്പർ, ദേവികുളം പ്രവീൺ ജോസ് , വൈസ് പ്രസിഡന്റ്‌, മാങ്കുളം അനിൽ ആന്റണി , റെവ. ഫാദർ ജോർജ് കൊല്ലം പറമ്പിൽ, വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ഡോക്ടർ രാജേഷ് തോലാ നിക്കൽ , സ്കൂൾ പ്രിൻസിപ്പാൾ ജിലി ഗ്രേസ്,സാനി ജോസ് ( സ്കൂൾ അഡ്മിനിസ്ട്രേറ്റർ ) അരുൺ കെ പോൾ ( സ്കൂൾ ഡയറക്ടർ ), കോശി കെ പോൾ ( സ്കൂൾ മാനേജർ ), ബിബിൻ ജോസഫ് (വാർഡ് മെമ്പർ )പി. ഡി ജോയ് ( മാങ്കുളം സഹകരണ ബാങ്ക് )Dr. M. P ജോസഫ് (SAI ചെയർമാൻ ) എന്നിവർ പ്രസംഗിച്ചു. ചടങ്ങിനൊടാനുബന്ധിച്ഛ് കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!