
കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്ന കണ്ണിന് സ്ഥായിയായ അന്ധതയുണ്ടാകും.40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ, ഗ്ലോക്കോമയുടെ കുടുംബ പശ്ചാത്തലം ഉള്ളവരില്‍, പ്രമേഹരോഗികളില്‍, തീവ്രമായ മയോപിയ ഉള്ളവരില്‍, കണ്ണിന് പരിക്ക് അല്ലെങ്കില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍ തുടങ്ങിയവര്‍ക്കൊക്കെ രോഗ സാധ്യത കൂടുതലാണ്.
ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ?
ഗ്ലോക്കോമ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയും ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമയും. രണ്ടിന്റെയും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയില്‍ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.
കാഴ്ചശക്തി കുറയുക, മങ്ങിയതോ അവ്യക്തമായതോ ആയ കാഴ്ച, കണ്ണ് വേദനയും കണ്ണില്‍ ചുവപ്പ്, തലവേദന, കണ്ണ് വേദനയ്ക്കൊപ്പം ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, ലൈറ്റുകൾക്ക് ചുറ്റും മഴവില്ല് നിറങ്ങൾ കാണുന്നത്, വേദന ഇല്ലാത്ത ഉയർന്ന കണ്ണ് മർദ്ദം എന്നിവയൊക്കെയാണ് ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക