
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പ്രവർത്തനം മികച്ച സന്നദ്ധ പ്രവർത്തനമാണെന്നും; സാക്ഷരതാ പ്രവർത്തനം നാടിൻ്റെ അഭിവൃദ്ധിക്കും പുരോഗതിക്കും കാതലായ മാറ്റമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ ജി സത്യന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടര്‍ കെ. സെൻകുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം സ്വാഗതവും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് റിസോഴ്‌സ് പേഴ്‌സൺമാരുടെ പരിശീലന ക്ലാസും നടന്നു.