KeralaLatest NewsLocal news
സൗത്ത് കത്തിപ്പാറയില്‍ പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു

അടിമാലി: ഇന്നുച്ചയോടെയാണ് അടിമാലി സൗത്ത് കത്തിപ്പാറയില്‍ പെരുന്തേനീച്ചയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് വളം വില്‍പ്പനയുമായി ബന്ധപ്പെട്ടെത്തിയ രണ്ട് പേര്‍ക്കാണ് ആദ്യം തേനീച്ചയുടെ കുത്തേറ്റത്. ഇവരുടെ ബഹളം കേട്ടെത്തിയ സമീപത്തെ കൃഷിയിടത്തില്‍ ജോലി ചെയ്തു വന്നിരുന്ന പ്രദേശവാസികളായ മറ്റ് രണ്ട് പേര്‍ക്കും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്ക് സംഭവിച്ചു. പിന്നീട് അടിമാലി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. തേനീച്ചയാക്രമണത്തില്‍ പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കും തേനിച്ചയുടെ കുത്തേറ്റു.