
മാങ്കുളം :അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാങ്കുളം ഗ്രാമപഞ്ചായത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ആനന്ദൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജനാർദ്ദനൻ അധ്യക്ഷയായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ആന്റണി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് കുര്യൻ,സുസി ബിനു,ബിബിൻ ജോസഫ്,Ak സുധാകരൻ,ജൂലി ജോസഫ്, ബിജിലാലു,വിനീത സജീവൻ, സവിത റോയി,മാങ്കുളം phc മെഡിക്കൽ ഓഫീസർ Dr.അർജുൻ icds സൂപ്പർവൈസർ മേരി പുന്നൂസ്കുടുംബശ്രി വൈസ് ചെയ്യർപേഴ്സൺ രാധാമണി വിജയൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ,തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഏറ്റവും മുതിർന്ന അയൽക്കൂട്ട അംഗം,മികച്ച ads , എല്ലാ വാർഡിലേയും മികച്ച അയൽക്കൂട്ടങ്ങൾ, ഹരിതകർമസേന അംഗങ്ങൾ മികച്ച തൊഴിലുറപ്പ് മേറ്റ്മാർ എന്നിവരെ ആദരിച്ചു. സ്ത്രീകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ക്ലാസുകൾ നടന്നു. കുടുംബശ്രീ അക്കൗണ്ടന്റ് സ്റ്റിനിയ നന്ദി അറിയിച്ചു.