KeralaLatest NewsLocal news
നേര്യമംഗലം വനമേഖലയില്‍ ഇരുചക്രവാഹനയാത്രികന്‍ കാട്ടാനകൂട്ടത്തിന്റെ മുമ്പില്‍പ്പെട്ടു

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ വച്ച് ഇരുചക്രവാഹനയാത്രികന്‍ കാട്ടാനകൂട്ടത്തിന്റെ മുമ്പില്‍പ്പെട്ടു.നേര്യമംഗലം സ്വദേശി ഷിനാഫാണ് കാട്ടാന കൂട്ടത്തിന്റെ മുമ്പില്‍പ്പെട്ടത്.ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

യുവാവ് വാളറ ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് വിവരം. കാട്ടാന കൂട്ടത്തിന്റെ മുമ്പില്‍പ്പെട്ടതോടെ യുവാവ് ഇരുചക്രവാഹനം റോഡിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. യുവാവിന് പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല.

എന്നാല്‍ ഇരുചക്രവാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.അഞ്ചിലധികം ആനകള്‍ ഉള്‍പ്പെട്ട കൂട്ടമാണ് ദേശിയപാതയിലേക്കെത്തിയതെന്നാണ് വിവരം.കഴിഞ്ഞ കുറെ നാളുകളായി ദേശിയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്.പകല്‍ സമയത്ത് പോലും കാട്ടാനകള്‍ ദേശിയപാതയില്‍ ഇറങ്ങുന്ന സ്ഥിതിയുണ്ട്.