BusinessLatest NewsNationalTech

വിവോ ടി4എക്സ് 5ജി ലോഞ്ച് പ്രഖ്യാപിച്ചു

വിവോ ഇന്ത്യയില്‍ പുത്തന്‍ ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണ്‍ ലോഞ്ച് പ്രഖ്യാപിച്ചു. വിവോ ടി4എക്സ് 5ജി (vivo T4x 5G) ഇന്ത്യയില്‍ മാര്‍ച്ച് അഞ്ചിന് പുറത്തിറങ്ങും. ഉച്ചയ്ക്ക് 12 മണിക്കാണ് വിവോ ടി4എക്സ് 5ജിയുടെ പ്രകാശന ചടങ്ങ്. 6,500 എംഎഎച്ച് ബാറ്ററിയും ഡുവല്‍ റീയര്‍ ക്യാമറകളും സഹിതം വരുന്ന ഫോണ്‍ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭ്യമാകും.വിവോ ടി4എക്സ് 5ജി ഈ മാസം ഇന്ത്യയില്‍ അവതരിക്കും. ഫ്ലിപ്‌കാര്‍ട്ട്, വിവോ ഓണ്‍ലൈന്‍ ഷോപ്പ്, മറ്റ് റീടെയ്‌ലര്‍മാര്‍ എന്നിവര്‍ വഴി വിവോ ടി4എക്സ് 5ജി ലഭ്യമാകും. 6,500 എംഎഎച്ച് കരുത്തിലുള്ള ബാറ്ററിയോടെയാവും വിവോ ടി4എക്സ് 5ജി പുറത്തിറങ്ങുക എന്നാണ് വിവരം. മുന്‍ഗാമിയായ വിവോ ടി3എക്സ് 5ജിയില്‍ 6,000 എംഎഎച്ചിന്‍റെതായിരുന്നു ബാറ്ററി. പര്‍പ്പിള്‍, നീല എന്നീ രണ്ട് നിറങ്ങളില്‍ വരുന്ന ഫോണില്‍ 50 എംപിയുടേതായിരിക്കും പ്രധാന സെന്‍സര്‍. മീഡിയടെക് ഡൈമന്‍സിറ്റി 7300 എസ്ഒസി ആണ് പ്രതീക്ഷിക്കുന്ന പ്രൊസസര്‍. 

എഐ ഇറേസ്, എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ ഡോക്യുമെന്‍റ് മോഡ് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ സഹിതമാണ് വിവോ ടി4എക്സ് 5ജി വരിക എന്നാണ് ലീക്കുകള്‍ വ്യക്തമാക്കുന്നത്. മിലിട്ടറി-ഗ്രേഡ് ഡൂറബിളിറ്റിയും പ്രതീക്ഷിക്കാം. ഡിസ്‌പ്ലെ, ചാര്‍ജര്‍, സ്റ്റോറേജ് വേരിയന്‍റുകള്‍ അടക്കമുള്ള മറ്റ് ഫീച്ചറുകളെയും സ്പെസിഫിക്കേഷനുകളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഇന്ത്യയില്‍ 15,000 രൂപയില്‍ താഴെയായിരിക്കും വിവോ ടി4എക്സ് 5ജിയുടെ ആരംഭ വില എന്നാണ് സൂചനകള്‍. വിവോ ടി3എക്സ് 5ജിയുടെ 128 ജിബി അടിസ്ഥാന മോഡലിന്‍റെ വില ഇപ്പോള്‍ 12,499 രൂപയാണ്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!