
അടിമാലി: മുടങ്ങിക്കിടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വേഗത്തില്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍ വേണമെന്ന് ഐ എന്‍ റ്റി യു സി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോണ്‍സി ഐസക്ക് അടിമാലിയില്‍ ആവശ്യപ്പെട്ടു. തൊഴിലുറപ്പിന്റെ വേതനം വൈകുന്നത് സാധാരണക്കാരായ ആളുകളുടെ ജീവിതം താളം തെറ്റിക്കും. കൂലി വൈകുന്നത് നിരുത്തരവാദിത്വപരമായ സമീപനമാണ്. ഇത് മൂലം തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നും ജോണ്‍സി ഐസക്ക് വ്യക്തമാക്കി.