HealthLatest NewsLifestyle

പ്രമേഹരോഗികളിൽ തോൾ വേദന കൂടുതലായി കാണുന്നതിനുള്ള കാരണങ്ങൾ

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹരോ​ഗികളിൽ കൂടുതലായി കണ്ട് വരുന്ന പ്രശ്നമാണ് തോൾ വേദന എന്നത്.തോൾ വേദന സാധാരണയായി അഡഹസിവ് കാപ്‌സുലൈറ്റിസ് (ഫ്രോസൺ ഷോൾഡർ) മൂലമാണ് ഉണ്ടാകുന്നത്. പ്രമേഹമുള്ളവരിൽ ഇത് വളരെ സാധാരണമായ ഒരു അവസ്ഥയാണ്. പക്ഷാഘാതം ബാധിച്ചവർക്ക് തോൾ വേദന അനുഭവപ്പെടാം. ഈ സാഹചര്യത്തിൽ, ബലഹീനത കാരണം തോളിന്റെ ചലനശേഷി കുറയാം. ഫിസിയോതെറാപ്പിയും വേദനസംഹാരികളും ആശ്വാസം നൽകുമെങ്കിലും വേദന തുടരുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.

പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കുറവാണെങ്കിൽ അത് തോളിൽ വേദന വർദ്ധിപ്പിക്കും. അതിനാൽ, മതിയായ ഹൈപ്പോഗ്ലൈസമിക് മരുന്നുകൾ, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണക്രമം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് നിർണായകമാണെന്നും വിദ​ഗ്ധർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!