
അടിമാലി: കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാര്‍ മാട്ടുപ്പെട്ടി കൊരണ്ടക്കാടുള്ള സ്വകാര്യ ആനസവാരി കേന്ദ്രത്തില്‍ എത്തി.6 പിടിയാനകളായിരുന്നു ആനസവാരി കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.മാട്ടുപ്പെട്ടി കൊരണ്ടക്കാടുള്ള സ്വകാര്യ ആന സവാരി കേന്ദ്രത്തിലാണ് പുലര്‍ച്ചെ ഒന്നരയോടെ പടയപ്പ എത്തിയത്.സമീപത്തെ കെട്ടിടത്തില്‍ പാപ്പാന്‍മാരും മറ്റ് ജീവനക്കാരും കിടന്നുറങ്ങുന്നുണ്ടായിരുന്നു.പടയപ്പ എത്തിയതോടെ നാട്ടാനകള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി.
ബഹളം കേട്ട് എഴുന്നേറ്റ ജീവനക്കാരും പാപ്പാന്‍മാരും ചേര്‍ന്ന് ബഹളമുണ്ടാക്കി പടയപ്പയെ ആന സവാരി കേന്ദ്രത്തില്‍ നിന്നും തുരത്തി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാട്ടുപ്പെട്ടി മേഖലയിലായിരുന്നു പടയപ്പ നിലയുറപ്പിച്ചിരുന്നത്. മറ്റ് 3 ആനകളും ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്ന സ്ഥിതിയുണ്ട്.