KeralaLatest NewsLocal news

നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വഴിയോരക്കച്ചവടക്കാരി മരിച്ചു

കുത്തുകുഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വഴിയോരക്കച്ചവടക്കാരി മരിച്ചു കട്ടപ്പന ലബ്ബക്കട സ്വദേശിനി ശുഭ സുരേഷാണ് മരിച്ചത്. അടിമാലിയിൽ നിന്ന് കോതമം​ഗലത്തേക്ക് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇവർ നടത്തി വന്ന വഴിയോര കച്ചവട കേന്ദ്രത്തിലേക്ക്ക ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. അപകടം നടന്നയുടൻ തന്നെ ശുഭയെ കോതമം​ഗലം ധർമ്മ​ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സംഭവത്തിൽ ഊന്നുകൽ പോലീസ് കെസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!