Education and careerKeralaLatest NewsNational

ഇന്ത്യൻ നേവിയിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം

ഇന്ത്യൻ നേവിയിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വെസ്റ്റേൺ നേവൽ കമാൻഡ് മുംബൈ ഹെഡ്ക്വാ‍ർട്ടേഴ്സിന് കീഴിൽ ബോട്ട് ക്രൂ സ്റ്റാഫ് വിഭാ​ഗത്തിലാണ് അവസരം. 327 ഒഴിവുകളാണ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ജനറൽ സെൻട്രൽ സ‍ർവീസ്, ​ഗ്രൂപ്പ് സി നോൺ ​ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രസർക്കാ‍ർ പുറപ്പെടുവിച്ചിട്ടുണ്ട്. മാർച്ച് 12 മുതൽ ഏപ്രിൽ 1 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. പ്രായം: 18 – 25. അർഹർക്ക് ഇളവ്. കംപ്യൂട്ട‍ർ അധിഷ്ഠിത എഴുത്ത് പരീക്ഷ മുഖേനയാണ് അ‍ർഹരായവരെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദ‍ർശിക്കുക.

ലസ്കർ

192 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയമാണ് ആവശ്യമായ യോഗ്യത. നീന്തൽ അറിഞ്ഞിരിക്കണം. ഒരു വർഷത്തെ ജോലി പരിചയവും വേണം. ശമ്പളം: 18,000 – 56,900.

ഫയർമാൻ

ഫയർമാൻ തസ്തികയിലേയ്ക്ക് 73 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് വിജയമാണ് യോഗ്യത. നീന്തൽ അറിഞ്ഞിരിക്കണം. പ്രി – സീ ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ശമ്പളം: 18,000 – 56,900.

സ്രാങ്ക് ഓഫ് ലാസ്കർ

ഈ തസ്തികയിൽ 57 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയവും സ്രാങ്ക് സർട്ടിഫിക്കറ്റും സ്രാങ്ക് ഇൻ ചാർജ് ആയി 2 വർഷത്തെ പ്രവർത്തി പരിചയവും വേണം. ശമ്പളം: 25,500 – 81,100.

ടോപസ്

ടോപസ് തസ്തികയിൽ 5 ഒഴിവുകൾ മാത്രമാണുള്ളത്. പത്താം ക്ലാസ് ജയം ആവശ്യമാണ. ഒപ്പം നീന്തലും അറിഞ്ഞിരിക്കണം. ശമ്പളം: 18,000 – 56,900.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!