
അടിമാലി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദേവികുളം നിയോജക മണ്ഡലം മീറ്റിംഗും കുടുംബസുരക്ഷാനിധി വിതരണവും അടിമാലിയില്‍ നടന്നു. സംഘടനയുടെ താഴേ തട്ടിലുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിനും വ്യാപാര മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു നിയോജക മണ്ഡലം മീറ്റിംഗ് സംഘടിപ്പിച്ചത്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സംഘടനാ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ യോഗം ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ ആര്‍ വിനോദ് യോഗത്തില്‍ സംസാരിച്ചു. ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് സാന്റി മാത്യു അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ഷിബു തെറ്റയില്‍, സാജു, ശശി, പി എം ബേബി, കെ എന്‍ ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘടന നടപ്പാക്കുന്ന കുടുംബസുരക്ഷാനിധിയുടെ വിതരണവും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ പദ്ധതിയുടെ തുക കൈമാറി. പി എം ബേബി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അടിമാലി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്.