
ആലുവ – മൂന്നാർ രാജപാത- “അവഗണിക്കപ്പെട്ടചരിത്ര യാഥാർത്ഥ്യങ്ങൾ* എന്ന വിഷയത്തിൽ ആണ് സാമൂഹ്യ സെമിനാർ സംഘടിപ്പിച്ചു. YMCA ഹാളിൽ നടത്തിയ സെമിനാറിൽ സിജു മോൻ ഫ്രാൻസിസ് (FARM) പഴയ ആലുവ മൂന്നാർ രാജപാതയുടെ ചരിത്രയാഥാർത്ഥങ്ങൾ ആനുകാലിക വിഷയങ്ങളുമായി ചേർത്ത് വിശദമായി സെമിനാർ നയിച്ചു.
സെമിനാറിൽ കമ്മിറ്റി കൺവീനർ, ശ്രി. എം.എസ്. എൽദോസ് അമുഖ പ്രഭാഷണം നടത്തി.അഡ്വ. കെ ഐ ജേക്കബ് മോഡറേറ്റർ ആയിരുന്നു. വൈസ് പ്രസിഡൻറ്റ് ബേബിച്ചൻ നിധീരിക്കൽ സ്വാഗതം ആശംസിച്ച സെമിനാറിൽ YMCA കോതമംഗലം പ്രസിഡൻറ്റ് സലിം ചെറിയാൻ, സെക്രട്ടറി റോയ് മാലി അടക്കമുള്ള YMCA അംഗങ്ങൾ പങ്കെടുത്തു. ആലുവ – മൂന്നാർ രാജപാത തുറക്കേണ്ടത് കാലഘട്ടത്തിൻറ്റെ ആവശ്യമാണന്നും, അതുമായി ബന്ധപ്പെട്ട് 16-03-2025 ൽ പൂയംകുട്ടിയിൽ നടക്കുന്ന ജനകീയ മാർച്ചിൽ പങ്കെടുക്കുന്നതിനും YMCA തീരുമാനം എടുത്തിട്ടുണ്ട്.