
കാതോലിക്കാബാവാ ആയി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായാണ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാ തോലിക്കാ ബാവാ ജില്ല യിൽ എത്തുന്നത്. ശ്രേഷ്ഠ ബാവാക്ക് വിപുലമായ സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങളാണ് യാക്കോബായ
സുറിയാനി സഭ ഹൈറേഞ്ച് മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തിയിട്ടുള്ളതെന്ന് ഭാരവാഹികൾ അടിമാലിയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സ്വീകരണ യോഗത്തിൽ യാക്കോബായ സഭഹൈറേഞ്ച് മേഖല മെത്രാപ്പൊലീത്ത ഡോ.ഏലിയാസ് മാർ അത്താനാസിയോസ് അധ്യക്ഷത വഹിക്കും. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലി ക്കാബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. എൽദോസ് കൂറ്റപ്പാല കോർ എപ്പിസ്കോപ്പ
ഭക്തി പ്രമേയം അവതരിപ്പിക്കും. തുടർന്ന് രാജാക്കാട്, രാജകുമാരി, മുരിക്കുംതൊട്ടി എന്നിവിടങ്ങളിലും ബാവാക്ക് സ്വീകരണം നൽകും.അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫാ. കെ പി മത്തായി കുളങ്ങരക്കുടി, പോൾ മാത്യു കുറ്റിശ്രക്കുടിയിൽ,ടോമി വലിയ പറമ്പിൽ,ഫാ.ഐസക്ക് മേനോത്തുമാലിൽ, ജോയി ജോർജ് മാവിളയിൽ,ബേസിൽ കാടായം എന്നിവർ പങ്കെടുത്തു.