
അടിമാലി: മുസ്ലിം ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അടിമാലി മരങ്ങാട്ട് റസിഡന്‍സിയിലായിരുന്നു സംഗമം സംഘടിപ്പിച്ചത്. സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ, സാമുദായിക രംഗത്തെ ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. മത സൗഹാര്‍ദ്ദത്തിന്റെ വേദിയായി കൂടി മാറി ഇഫ്താര്‍ സംഗമം. മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി എ ബഷീര്‍ ആനച്ചാല്‍ അധ്യക്ഷത വഹിച്ചു.
മന്നാംകാല ജുമാ മസ്ജിദ് ഇമാം അഷ്റഫ് ഫൈസി ദുആ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. അടിമാലി ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അര്‍ഷദി മുഖ്യ പ്രഭാഷണം നടത്തി. അടിമാലി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജോബിന്, അടിമാലി എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ദേവരാജന്‍ ചെമ്പോത്തിങ്കല്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് ,അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, അടിമാലി ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി നൗഫല്‍ ബാഖവി, മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അനസ് കോയന്, എസ് ടി യു ജില്ലാ ട്രഷറര്‍ പി എം പരീത്, കെ എ യൂനസ് എന്നിവര്‍ സംസാരിച്ചു.