മൂന്നാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണ ശ്രമം;സുരക്ഷാ ജീവനക്കാരനെ മോഷ്ടാവ് ആക്രമിച്ചു

മൂന്നാര്‍: മൂന്നാര്‍ ടൗണിന് സമീപം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണ ശ്രമം.കഴിഞ്ഞ രാത്രിയിലായിരുന്നു മൂന്നാര്‍ ടൗണിന് സമീപം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണ ശ്രമം നടന്നത്. രാത്രി 12 മണിയോടെ മോഷ്ടാവ് ക്ഷേത്രത്തിലെത്തിയതായാണ് വിവരം. ക്ഷേത്രത്തിന്റെ ഭാഗമായ ഭണ്ഡാരങ്ങള്‍ മോഷ്ടാവ് തകര്‍ത്തു. ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനെ മോഷ്ടാവ് ആക്രമിച്ചു. കമ്പി വടികൊണ്ട് തലക്കടിയേറ്റ സുരക്ഷാ ജീവനക്കാരന് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ തലക്ക് ആഴത്തില്‍ മുറിവ് സംഭവിച്ചു. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തിന് സമീപത്തെ ആളില്ലാതിരുന്ന മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നു. വീടിനുള്ളില്‍ കയറിയ കള്ളന് അലമാരക്കകത്ത് ഉണ്ടായിരുന്ന സാധനസാമഗ്രികള്‍ വലിച്ച് പുറത്തിട്ടു. സംഭവത്തില്‍ മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ചില സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുമ്പോട്ട് പോകുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്തരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.