KeralaLatest NewsLocal news
തോട്ടാപ്പുരയില്‍ നിന്നും മുരുക്കുംപുഴയിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നടന്നു

അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പണിപൂര്‍ത്തീകരിച്ച തോട്ടാപ്പുരയില്‍ നിന്നും മുരുക്കുംപുഴയിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നടന്നു. 2021മുതല്‍ 2024വരെയുള്ള കാലയളവില്‍ വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ ഫണ്ടും ദേശിയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും എം എല്‍ എയുടെ ആസ്തി വികസനഫണ്ടും ചേര്‍ത്ത് 30 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഈ റോഡിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ജയന്‍, ഗ്രാമപഞ്ചായത്തംഗം കെ ബി ജോണ്‍സണ്‍, എം എ ഹംസ, അഭിജിത്ത്, ജിബിന്‍, സാജു സ്‌കറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.