
അടിമാലി: കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ പിന്തുണയോടെ ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വിവിധ ഉപകരണങ്ങള്‍ കൈമാറി. ജില്ലയിലെ അഞ്ച് ടി ഇ ഒസികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി ടെന്റുകള്‍, ജനറേറ്ററുകള്‍, മെഗാഫോണുകള്‍, സ്‌ട്രെച്ചറുകള്‍, സെര്‍ച്ച് ലൈറ്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍ എന്നിവയുള്‍പ്പെടെ 22 അടിയന്തര ഉപകരണങ്ങളാണ് കൈമാറിയത്. കെഡിഎച്ച്പി കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കെ. മാത്യു എബ്രഹാമില്‍ നിന്ന് എഡിഎം ഷൈജു ജേക്കബ് ഉപകരണങ്ങള്‍ സ്വീകരിച്ചു. ജില്ലാ കളക്ടര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് ഉപകരണങ്ങള്‍ നല്‍കിയിട്ടുള്ളത്.
ഏകദേശം ഒരു കോടി രൂപയോളമാണ് മൊത്തം പദ്ധതിയുടെ മൂല്യം. ടാറ്റാ സണ്‍സ് ലിമിറ്റഡ് ക്ലസ്റ്റര്‍ ഹെഡ് ശ്രീരംഗ് ധാവലെ,ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് മാനേജര്‍ സുമേധ്, കെഡിഎച്ച്പി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സഞ്ചിത്ത് പി രാജു,കെഡിഎച്ച്പി കമ്പനിയുടെ സീനിയര്‍ മാനേജര്‍ ജോസഫ് കണ്ടോത്ത്,അജയ് കുമാര്‍, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, ആപ്ദ മിത്ര, സിവില്‍ ഡിഫന്‍സ്, ഡിഇഒസി ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.