KeralaLatest NewsLocal news
പഴയ ആലുവ-മൂന്നാർ റോഡ് സഞ്ചാരയോഗ്യമാക്കണം: നാളെ ജനമു ന്നേറ്റ യാത്ര നടക്കും.

അടിമാലി: പഴയ ആലുവ-മൂന്നാർ റോഡ് (രാജപാ ത) സഞ്ചാരയോഗ്യമാക്കി തുറന്നുനൽകണമെന്നാവശ്യപ്പെട്ട് നാളെ ജനമു ന്നേറ്റ യാത്ര നടക്കും. രാജപാത യിലുൾപ്പെട്ട പൂയംകുട്ടി മുതൽ പിണ്ടിമേട് വരെയാണു യാത്ര. രാവിലെ പത്തിന് പൂ യംകുട്ടിയിൽ നി ന്ന് ആരംഭിക്കുന്ന യാത്രയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ നേ തൃത്വത്തിൽ എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, മത, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ പ്രവർത്തകർ, വിവിധ ക്ലബ്ബുകളുടെ പ്രതി നിധികൾ എന്നിവർ പങ്കെടുക്കും.
നിലവിലുള്ള ആലുവ-മൂ ന്നാർ റോഡിനേക്കാൾ 25 കിലോമീറ്റർ ദൂരം കുറ വുള്ള പഴയ രാജപാത കൊടുംവളവുകളും കുത്തനേയുള്ള കയറ്റങ്ങളും ഇല്ലാത്ത പാ തയാണ്. റോഡ്സഞ്ചാര യോഗ്യമാക്കുന്നത് ഈ പ്രദേശത്തിൻ്റെയും ജനജീവിതത്തിന്റെ പുരോഗതിയെ സഹായിക്കും. എറണാകുളം, ഇടുക്കി ജില്ലകളുടെ ടൂറിസം വികസനത്തിനും പാത പ്രയോജനം ചെയ്യും.