
മൂന്നാര്‍ :വനത്തില്‍ തീറ്റയുടെ ലഭ്യത കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂടുതലായി കാടിറങ്ങുകയാണ്. കാട്ടാനകള്‍ക്ക് പുറമെ മൂന്നാറിലെ തോട്ടം മേഖലയില്‍ വേനല്‍കനത്തതോടെ കാട്ടുപോത്തും ഭീതി പടര്‍ത്തുന്ന സാഹചര്യമുണ്ട്. മൂന്നാറിലെ ജനവാസ മേഖലയില്‍ ഇന്നും കാട്ടുപോത്തെത്തി. മൂന്നാര്‍ റ്റി മ്യൂസിയത്തിന് സമീപമാണ് കാട്ടുപോത്തെത്തിയത്. ഈ സമയം വിനോദസഞ്ചാരികളടക്കം ഈ പ്രദേശത്തുണ്ടായിരുന്നു. ജനവാസ മേഖലയില്‍ എത്തിയെങ്കിലും കാട്ടുപോത്ത് ആക്രമണത്തിന് മുതിരാതിരുന്നത് ആശ്വാസമായി. ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ ടാറ്റ ആശുപത്രി കോട്ടേഴ്സിന് സമീപവും നല്ലതണ്ണി ഐ റ്റി ഡി മേഖലയിലും പകല്‍ കാട്ടുപോത്തിറങ്ങിയിരുന്നു. നാളുകള്‍ക്ക് മുമ്പ് രണ്ട് തവണ മൂന്നാര്‍ ടൗണില്‍ പകല്‍ കാട്ടുപോത്തെത്തി.