എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ അഭിവാദ്യസദസ്സ് സംഘടിപ്പിച്ചു

അടിമാലി: ഇടതുസര്‍ക്കാര്‍ പാസ്സാക്കിയ ഭൂപതിവ് ചട്ടഭേദഗതിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ തള്ളിക്കളയുക, കപട പരിസ്ഥിതിവാദി അരാഷ്ട്രീയ കൂട്ടുകെട്ട് തിരിച്ചറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ അഭിവാദ്യസദസ്സ് സംഘടിപ്പിച്ചു. ഇടതുസര്‍ക്കാര്‍ പാസ്സാക്കിയ ഭൂപതിവ് ചട്ടഭേദഗതിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുവെന്നും കപട പരിസ്ഥിതിവാദികളും അരാഷ്ട്രീയ കൂട്ടുകെട്ടും വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ് എല്‍ ഡി എഫിന്റെ ആരോപണം.
സര്‍ക്കാര്‍ പാസ്സാക്കിയ ഭൂപതിവ് ചട്ടഭേദഗതി ആളുകള്‍ക്കിടയില്‍ തുറന്നുകാണിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ അഭിവാദ്യസദസ്സ് സംഘടിപ്പിച്ചത്. സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. അടിമാലി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ സി പി ഐ അടിമാലി മണ്ഡലം സെക്രട്ടറി കെ എം ഷാജി അദ്ധ്യക്ഷത വഹിച്ചു.
ഇടതു മുന്നണി നേതാക്കളായ ചാണ്ടി പി അലക്‌സാണ്ടര്‍, അഡ്വ. എം എം മാത്യു, ടി.പി വര്‍ഗീസ്, കോയ അമ്പാട്ട്, ബിജോ തോമസ്, റ്റി കെ ഷാജി, ജയാ മധു, റ്റി സി തങ്കച്ചന്‍, ആര്‍ ഈശ്വരന്‍, കെ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.