
മൂന്നാര്‍: ബ്രിട്ടനില്‍ അച്ചടിച്ച അത്യപൂര്‍വ്വ പുസ്തകങ്ങളുള്ള ദേവികുളത്തെ ശ്രീമൂലം ക്ലബ് ആന്‍ഡ് ലൈബ്രറി 110 വയസ്സിന്റെ നിറവിലാണ്. ഇടുക്കി ജി ല്ലയിലെ ആദ്യ വായന ശാലയാണിത്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ദേവികുളത്തെ വേനല്‍ക്കാല വസതിക്ക് സമീപത്തായി അനുവദിച്ച 50 സെന്റ് സ്ഥലത്താണ് 1915-ല്‍ ശ്രീമൂലം ക്ലബ് ആന്‍ഡ് വായനശാല സ്ഥാപിച്ചത്. മഹാരാജാവിന്റെ കാലത്ത് നിര്‍മിച്ച അതെ തനിമയോടെ കെട്ടിടം ഇന്നും നിലനില്‍ക്കുന്നു.
വായനശാലയില്‍ മലയാളം, തമിഴ്, ഇംഗ്ലിഷ് ഭാഷകളിലായി 15000ത്തിലധികം പുസ്തകങ്ങളുണ്ട്. 1700കളില്‍ ബ്രിട്ടനില്‍ അച്ചടിച്ച അപൂര്‍വങ്ങളായ പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എ ഗ്രേഡ് വായനശാലയാണിത്. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ വായനശാലയും താഴെ മിനി ഹാളുമാണുള്ളത്. ഇടുക്കി ജില്ലയിലെരണ്ടാമത്തേ ലൈബ്രറി സ്ഥാപിക്കപ്പെട്ടത് പീരുമേട്ടിലാണ്.