
അടിമാലി: എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് നിരന്തരം അവഗണന പുലര്‍ത്തുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചുമായിരുന്നു എല്‍ ഡി എഫ് ദേവികുളം നിയോജ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി പോസ്റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ ധര്‍ണ്ണക്ക് മുന്നോടിയായി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പോസ്‌റ്റോഫീസിന് മുമ്പില്‍ പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണാ സമരത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി അധ്യക്ഷത വഹിച്ചു.ജയ മധു, ഷൈലജ സുരേന്ദ്രന്‍, കോയ അമ്പാട്ട്, എം എം മാത്യു, റ്റി പി വര്‍ഗ്ഗീസ്, തങ്കച്ചന്‍ തേക്കുംകാട്ടില്‍, സിജോ മുണ്ടന്‍ചിറ തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ കേന്ദ്രം കേരളത്തെ പാടെ അവഗണിച്ചതായി യോഗത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി.