KeralaLatest NewsLocal news
കുട്ടിക്കാനത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർഥാടകരുടെ ബസ് റോഡിലേക്കു മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം.തമിഴ്നാട് സ്വദേശികളായ തീർഥാടകരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ലേയ്ക്ക് മാറ്റി.
44 യാത്രക്കാരുമായി തമിഴ്‌നാട്ടിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന ബസിന് അമിത വേഗതയാണ് അപകടത്തിന് കാരണം, അമിത വേഗത്തിൽ എത്തിയ ബസ് വളവിൽ വച്ചു ബസിന്റെ നിയത്രണം വിട്ട് മറിയുകയായിരുന്നു, ഉടൻതന്നെ ഇതുവഴി കടന്നുപോയ വാഹന യാത്രക്കാരും ഹൈവേ പോലീസും, എം വി ഡി സേഫ് സോണും, പീരുമേട് ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിൽ 7 കുട്ടികൾ ഉൾപ്പെടടെ 44 തീർഥാടകർ ഉണ്ടായിരുന്നു



