
മൂന്നാര്‍:സോണിയാഗാന്ധിയെന്ന പേര് ഒട്ടു മിക്ക എല്ലാവര്ക്കും സുപരിചിതമാണ്.കോണ്‍ഗ്രസിന്റെ മുന്‍ ദേശിയ അധ്യക്ഷ കൂടിയായ സോണിയാഗാന്ധി അങ്ങ് ഡെല്‍ഹിയിലാണെങ്കില്‍ മൂന്നാറിലും ഉണ്ട് ഒരു സോണിയാഗാന്ധി. പേര് കൊണ്ട് കോണ്‍ഗ്രസ്സ് ആണെങ്കിലും മൂന്നാറിലെ സോണിയ ഗാന്ധി ബി ജെ പിക്കാരിയാണ്. ഇത്തവണ മൂന്നാര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡായ നല്ലതണ്ണി പിടി്ക്കാനുള്ള പോരാട്ടത്തിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായ സോണിയ ഗാന്ധി. നല്ലതണ്ണി കല്ലാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി.
കോണ്‍ഗ്രസ് നേതാവായ സോണിയ ഗാന്ധിയോടുള്ള ഇഷ്ടം മൂലമാണ് മകള്‍ക്ക് ദുരൈരാജ് ഈ പേര് നല്‍കിയത്. സോണിയ ഗാന്ധിയുടെ ഭര്‍ത്താവ് സുഭാഷ് ബി ജെ പി പ്രവര്ത്തകന് ആണ്. ഭര്‍ത്താവിനൊപ്പം പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങിയതോടെയാണ് സോണിയ ഗാന്ധിയും ബി ജെ പി പ്രവര്‍ത്തകയായത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസിലെ മഞ്ജുള രമേശും സി പി എം ലെ വളര്‍മതിയുമാണ് സോണിയ ഗാന്ധിയുടെ എതിരാളികള്‍.



