
അടിമാലി: ശക്തമായി പെയ്ത വേനല്‍മഴയില്‍ വെള്ളത്തൂവലില്‍ വീടുകള്‍ക്ക് നാശനഷ്ടം. പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലാണ് ശക്തമായി പെയ്ത വേനല്‍മഴയില്‍ നാശം സംഭവിച്ചത്. കനത്ത കാറ്റിലും മഴയിലും രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെള്ളത്തൂവല്‍ സ്വദേശികളായ തൈപ്പറമ്പില്‍ രാജേഷ്, പുത്തന്‍പുരക്കല്‍ റെജി എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. രാജേഷിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പതിച്ചു.
വീടിന് നാശം സംഭവിച്ചതോടെ മഴയില്‍ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ പൂര്‍ണ്ണമായി നനഞ്ഞു. സംഭവത്തില്‍ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ആവശ്യം. ശക്തമായി പെയ്ത മഴയില്‍ ചിലയിടങ്ങളില്‍ കൃഷിനാശവും സംഭവിച്ചു. ചിലയാളുകളുടെ കന്നുകാലിത്തൊഴുത്തുകള്‍ക്കും കനത്തമഴയില്‍ കേടുപാടുകള്‍ സംഭവിച്ചു.