
അടിമാലി: കനത്ത മഴയിൽ മാങ്കുളം കല്ലാറിൽ വീടിന് മുകളിൽ മരം വീണു. വെള്ളിയഴ്ച്ച രാത്രി ഒന്നരയോടെയാണ് കല്ലാർ ഉണ്ണിക്കുഴി സ്വദേശി നാഗരാജിന്റെ വീടിന് മുകളിലാണ് മരം വീണ് നാശം വിതച്ചത്. മരം വീണ് വീടിന്റെ മുറ്റത്ത് കിടന്നിരുന്ന ഓമനിവാനും ജീപ്പിനും കേടുപാടുകൾ സംഭവിച്ചു. വീട്ന്റെ മുൻഭാഗത്താണ് കേടുപാടുകൾ സംഭവിച്ചത്. അപകട സമയത്ത് നാഗരാജും ഭാര്യയും മകനുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കു പരിക്കുകളില്ല.
രാവിലെ പ്രദേശവാസികൾ ചേർന്ന് മരചില്ലകൾ വെട്ടിമാറ്റി. പഞ്ചായത്ത് ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസർ അടക്കം സ്ഥലം സന്ദർശിച്ചു. വീടിന് സമീപത്ത് മറ്റൊരു മരം കൂടി അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ആ മരവും വെട്ടി മാറ്റാൻ വില്ലേജ് ഓഫീസർ നിർദേശം കൊടുത്തു. കല്ലാറിൽ ചായക്കട നടത്തി വരികയായിരുന്നു നാഗരാജ് .