മദ്യ ലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കുവാന്‍ ശ്രമിച്ച യുവാവിനെ സഹോദരന് വെട്ടി കൊലപ്പെടുത്തി

മൂന്നാർ :ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ജഗന്റെയും സഹോദരന് അരുണിന്റെയും മാതാപിതാക്കള്‍ മരണപ്പെട്ട ശേഷം ഇവരുടെ മാതൃസഹോദരി ബാലമണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.സഹോദരങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം പതിവായിരുന്നുവെന്നാണ് വിവരം.അരുണാണ് ആദ്യം മാത്യസഹോദരിയുടെ വീട്ടില്‍ താമസമാക്കിയത്.പിന്നാലെ ജഗനും ഈ വീട്ടില്‍ താമസമാക്കുകയായിരുന്നു. ഇന്നലെ രാത്രി ജഗന് ബാലമണിയെ വാക്കത്തി എടുത്ത് ആക്രമിക്കുവാന്‍ ശ്രമിച്ചതായും തുടര്‍ന്ന് അരുണ്‍ വാക്കത്തി ഉപയോഗിച്ച് ജഗനെ വെട്ടുകയായിരുന്നുവെന്നുമാണ് പോലീസ് നല്കുന്ന വിവരം. ജഗന്റെ തലക്കാണ് വെട്ടേറ്റത്.പരിക്കേറ്റ ജഗനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ പോലീസ് എത്തി വീട്ടില്‍ നിന്നും അരുണിനെ കസ്റ്റഡിയിലെടുത്തു.